Back To Top

March 11, 2025

പിറവം നഗരസഭ കൗൺസിൽ തീരുമാനം കോടതിയിൽ ആട്ടിമറിക്കപ്പെട്ടു.ഭരണസമിതിയുടെ ഒത്തുകളിയെന്ന് പ്രതിപക്ഷം

By

 

പിറവം : നഗരസഭ കൗൺസിൽ, തെക്കൻ ട്രെടേഴ്സ് എന്ന പടക്ക വില്പന ശാലയുടെ പ്രവർത്തന അനുമതി നിഷേധിച്ചു കൊണ്ട് എടുത്ത തീരുമാനം കോടതിയിൽ അട്ടിമറിക്കപ്പെട്ടത്, ഇടതുപക്ഷ ഭരണസമിതിയുടെ ഒത്താശയോടെയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

2019 മുതൽ തെക്കൻ ട്രേടേഴ്സെന്ന സ്ഥാപനവും മുനിസിപ്പാലിറ്റിയുമായി നടക്കുന്ന കേസ് 2024 ൽ കോടതിക്ക് മുൻപാകെ വന്നപ്പോൾ സ്ഥാപന ഉടമയുടെ വക്കീൽ 2021 മുതൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നില്ലയെന്ന് കോടതിയെ അറിയിച്ചു. നഗരസഭയുടെ വക്കീലും കോടതിയിൽ ഇത് അംഗീകരിച്ചു. വിധി പകർപ്പിൽ ഇത് സൂചിപ്പിക്കുന്നുണ്ട്.എന്നാൽ പ്രവർത്തിക്കുന്നില്ലയെന്ന് കോടതി മുൻപാകെ നഗരസഭയുടെ വക്കീൽ സമ്മതിച്ച സ്ഥാപനത്തിന് തുടർന്ന് നഗരസഭയുടെ സെക്രട്ടറി സ്റ്റോപ്പ്‌ മെമ്മോ നൽകിയത് വിരോധാഭാസവും ജനങ്ങളെ കബളിപ്പിക്കലു മാണന്നും, നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി യാതൊരു അനുമതിയും ഇല്ലാതെ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു. ഇത് നഗരസഭ ഭരണ സമിതിയും സ്ഥാപന ഉടമയും തമ്മിലുള്ള ഒത്തുകളിയാണെന്നും യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.

അടിയന്തിരമായി ഈ വിഷയത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും,ഇല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും, കോടതിയിൽ കഷി ചേരാനും, കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകുവാനും തീരുമാനിച്ചതായി യു.ഡി.എഫ് നേതാക്കളായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, അരുൺ കല്ലറക്കൽ, ഷാജു ഇലഞ്ഞിമറ്റം,തോമസ് തേക്കുംമൂട്ടിൽ, കൗൺസിലർമാരായ പ്രശാന്ത് മമ്പുറം, ബബിത ശ്രീജി എന്നിവർ അറിയിച്ചു.

 

Prev Post

സിഎൻ. പുരുഷ ത്തമൻ ഇളയത് (73) നിര്യാതനായി

Next Post

പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ ഉത്രം വിളക്ക് മഹോത്സവം

post-bars