പിറവം ഉപജില്ല സ്കൂൾ ശാസ്ത്രമേള ആരംഭിച്ചു
പിറവം: പിറവം ഉപജില്ല സ്കൂൾ ശാസ്ത്രമേള ആരംഭിച്ചു. പിറവം സെന്റ് ജോസഫ്സ് എച്ച്.എസ്, എം.കെ.എം എച്ച്, എസ്.എസ്, ഗവ.ഹൈസ്‌കൂൾ, ഫാത്തിമാതാ എച്ച് എസ് എന്നിവിടങ്ങളിലായാണ് ശാസ്ത്രമേള സംഘടിപ്പിച്ചിരിക്കുന്നത്.
പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ പി സലിം അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം, അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, പി.ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, മോളി വലിയകട്ടയിൽ, ഹൈസ്കൂൾ പ്രധാനാധ്യാപകൻ ദാനിയേൽ തോമസ്, എൽ.പി സ്കൂൾ പ്രധാനാധ്യാപക കെ.ജി സിൻഡ്രല്ല എന്നിവർ സംസാരിച്ചു. 48 സ്‌കൂളുകളിൽ നിന്നായി 1500 ഓളം കുട്ടികൾ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും.
ചിത്രം: പിറവം ഉപജില്ല സ്കൂൾ ശാസ്ത്രമേള സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യു
ന്നു.