Back To Top

September 26, 2024

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ വർണ്ണിക 2024 സ്‌കൂൾ കലോത്സവത്തിന് തുടക്കമായി.

By

 

പിറവം: പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ വർണ്ണിക 2024 സ്‌കൂൾ കലോത്സവം വാദ്യകലാപ്രതിഭ പാഴൂർ ഉണ്ണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ബിജു തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ദാനിയേൽ തോമസ് , കലോത്സവ കൺവീനർ പ്രിയാ പോൾ, ഏലിയാസ് പോൾ. ഇ എന്നിവർ സംസാരിച്ചു.

തുടർന്ന് മൂന്നു വേദികളിലായി ഇരുപതോളം ഇനങ്ങളിൽ കലാപ്രതിഭകൾ മാറ്റുരച്ചു. 27 ന് നടക്കുന്ന സമാപന സമ്മേളനം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ പൂർവവിദ്യാർത്ഥി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദൻ ഉദ്ഘാടനം ചെയ്യും.

 

ചിത്രം: പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ വർണ്ണിക 2024 സ്കൂൾ കലോത്സവം വാദ്യകലാപ്രതിഭ പാഴൂർ ഉണ്ണി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ഗവൺമെൻറ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക് പാമ്പാക്കുടയിൽ തുടക്കം

Next Post

മണ്ണുമായി വന്ന ടിപ്പർ ലോറി കോലഞ്ചേരിയിലെ കടയ്ക്കകത്ത് കയറി.

post-bars