നെൽ കൃഷി കർഷകർക്ക് പ്രോത്സാഹനവുമായി പിറവം സർവ്വീസ് സഹകരണ ബാങ്ക്.
പിറവം : പിറവം പുഞ്ചയിൽ രണ്ടര ഏക്കർ തരിശ് ആയി കിടക്കുന്ന പാടശേഖരം ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൃഷിയിറക്കുന്നു. പിറവം മുനിസിപ്പാലിറ്റി പത്താം ഡിവിഷനിൽ മനയ്ക്കപ്പടി ഭാഗത്ത് നടന്ന നടീൽ ഉത്സവ പരിപാടികളുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് സി.കെ. പ്രകാശ് നിർവഹിച്ചു.കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.പി. സലിം , ബോർഡ് മെമ്പർ കെ.സി. തങ്കച്ചൻ , സെക്രട്ടറി റെനീഷ് കുമാർ കൃഷി ഓഫിസർ ശീതൾ ബാബു പോൾ , സാജു ചേന്നാട്ട്, സിനി എൽദോ, ഡോ:സഞ്ജിനി പ്രതീഷ്, ബിമൽ ചന്ദ്രൻ,പി. ഗിരീഷ് കുമാർ, ബാബു പാറയിൽ, സി.ജെ. ജോജിമോൻ, കെ.ആർ. നാരായണൻ നമ്പൂതിരി, സി.കെ. സജി, പീറ്റർ പി. ജോൺ,സുഷമ രവീന്ദ്രൻ എന്നിവർ സംസാരിച്ചു
ചിത്രം : പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന നടീൽ ഉത്സവ പരിപാടികളുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് സി.കെ. പ്രകാശ് നിർവഹിക്കുന്നു.