പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി.
പിറവം : പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ അനുസ്മരണ സന്ദേശം നൽകി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. സക്കറിയ വർഗീസ്, ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ, തമ്പി പുതുവാക്കുന്നേൽ, പ്രശാന്ത് മമ്പുറം, ജെയിംസ് കുറ്റികോട്ടയിൽ, സാജു കുറ്റിവേലിൽ, വർഗീസ് നരേകാട്ട്, വത്സല വർഗീസ്,റെജി മാന്നാച്ചിയിൽ, വിജു മൈലാടിയിൽ, വി. വി സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കക്കാട്, കളമ്പൂർ, പാഴൂർ, ആശുപത്രികവല, പാലച്ചുവട് എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു.
ചിത്രം : പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ ഗാന്ധി അനുസ്മരണം സമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ അനുസ്മരണ സന്ദേശം നൽകുന്നു.