ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
പിറവം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുളന്തുരുത്തി യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് രമണൻ വർണ്ണയുടെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് പ്രശാന്ത് വിസ്മയ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ് മുഖ്യ പ്രഭാഷണവും മേഖലാ സെക്രട്ടറി ബെന്നീസ് അരയങ്കാവ് സംഘടന വിശദീകരണവും നടത്തി. മേഖല ട്രഷറർ എ സി അലക്സ് കലാ പ്രതിഭകൾക്ക് ആദരവ് നൽകി. യോഗത്തിൽ സജി കെ ബി, മത്തായി എൻ ജെ, റെജി അബിയാസ്, ശിവകുമാർ ഐ പി, സുനിൽ കെ എം, സുരേഷ് ട്വിൻ ഐസ്, ഷാജു പി മത്തായി, വർഗീസ് ആന്റണി, രാജേഷ് കൂടാഴത്ത് എന്നിവർ സംബന്ധിച്ചു. പുതിയ ഭ ഭാരവാഹികളായി പ്രസിഡന്റ് സജി കെ ബി, സെക്രട്ടറി മത്തായി എൻ ജെ, ട്രഷറർ ഷാജു പി മത്തായി എന്നിവരെ തിരഞ്ഞെടുത്തു .
