കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
കോലഞ്ചേരി: എം.സി. റോഡിൽ മണ്ണൂരിൽ കാൽനട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചു.
മണ്ണൂർ മാറാച്ചേരിൽ പരേതരായ തോമസിൻ്റെയും അന്നമ്മയുടെ മകൻ എം.റ്റി. മത്തായി(61) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് ബൈക്ക് മണ്ണൂരിൽ വച്ച് മുട്ടിയത്. അപകടത്തേ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ ഇരിക്കെ മരണം സംഭവിച്ചു. ഭാര്യ. ലീല മത്തായി. ഇടിച്ച ബൈക്ക് നിർത്താതെ പോയി. കുന്നത്തുനാട് പോലീസ് സമീപത്തുള്ള സി.സി.റ്റി.വി. പരിശോധിച്ചു വരികയാണ്. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് 3-ന് മണ്ണൂർ സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. സഹോദരങ്ങൾ: എം.റ്റി. വർഗീസ്, എം.റ്റി. പത്രോസ്, എം റ്റി. ലിസി,
ബെന്നി തോമസ്, പരേതരായ എം.റ്റി. ജോർജ്, എം.റ്റി. പൗലോസ്