ബഷീർ ഓർമ്മകൾ” പൂതൃക്ക സ്കൂളിൽ പാത്തുമ്മയും ആടും എത്തി.
കോലഞ്ചേരി :പൂതൃക്ക ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങൾ കുട്ടികളെ കാണാൻ എത്തി. ബഷീർ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടന്നു . ബഷീർ അനുസ്മരണ പ്രഭാഷണം പൂർവ്വ വിദ്യാർത്ഥി ഡോ. അനഘ സി.എം നടത്തി.ബഷീർ, പാത്തുമ്മ , ആട് എന്നിവർ കുട്ടികളുമായി സംവദിച്ചു .ബഷീറിൻ്റെ മതിലുകൾ എന്ന കൃതിയിലെ കഥാപാത്രം നാരായണിയുടെ ഏകാംഗാഭിനയം ശ്രദ്ധേയമായിരുന്നു. ഇമ്മിണി ബെല്യൊരാൾ ഷോർട്ട്ഫിലിം പ്രദർശിപ്പിച്ചു .ബഷീർ, ബഷീർ കഥാപാത്രങ്ങൾ എന്നിവരുടെ ചിത്രങ്ങൾ, കാരിക്കേച്ചറുകൾ കുട്ടികൾ വരച്ചത് പ്രദർശനം നടത്തി .
Get Outlook for Android