പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ തിരഞ്ഞെടുപ്പ് ജനുവരി 13ന്
പിറവം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ ജനുവരി 13ന് വോട്ടെടുപ്പ് നടക്കും. ജനുവരി 14നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഡിസംബർ 24വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി.എസ് ബാബു തെരഞ്ഞെടുപ്പിന്റെ അന്ന് പുലർച്ചെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പാമ്പാക്കുട പഞ്ചായത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു അതിനാൽ തന്നെ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമല്ല.
