പാമ്പാക്കുട എം ടി എം സൺഡേ സ്കൂൾ സെൻ്റ് മേരീസ് കുരിശും ജൂബിലി ഹാളും കൂദാശ ചെയ്തു
പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിലെ ആത്മീയ പഠനകേന്ദ്രമായ പാമ്പാക്കുട എം ടി എം സൺഡേസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച ഹാളും ,സെൻ്റ് മേരീസിൻ്റെ നാമത്തിൽ സ്ഥാപിച്ച കുരിശും കൂദാശ ചെയ്തു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. 1950 ൽ സൺഡേ സ്കൂൾ സ്ഥാപിതമായ ആദ്യഘട്ടം മുതൽ 50 വർഷക്കാലം ഹെഡ്മാസ്റ്ററായ പാലപ്പിള്ളിൽ പി എം അബ്രാഹാമിൻ്റെ ചിത്രം സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ ഫാ.ജസ്റ്റിൻ തോമസ് അനാച്ഛാദനം ചെയ്തു.വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ, ഫാ. ജോസഫ് മലയിൽ, ഫാ.ബാബു മടക്കാലിൽ ,ഫാ.ടോം ബേബി എന്നിവർ സഹകാർമ്മികരായി.സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ഷിബു ചെറിയാൻ, ഭാരവാഹികളായ പ്രിൻസ് പീറ്റർ, ഏലിയാസ് ജോയി, എൽദോ ജോൺ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം -പാമ്പാക്കുട എം ടി എം സൺഡേസ്കൂൾ പ്ലാറ്റിനം ജൂബിലി
ഹാൻ്റെയും കുരിശിൻ്റെയും കൂദാശ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്ന
