Back To Top

December 15, 2025

പാമ്പാക്കുട ബ്ലോക്കിലും പഞ്ചായത്തിലും യു.ഡി.എഫ് ആധിപത്യം

 

പിറവം : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലും, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലും യു.ഡി.എഫ് ആധിപത്യം . എൽഡിഎഫ് ഭരിച്ചിരു ന്ന പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ 14 -ൽ 11 ഉം നേടിയാണ് യു.ഡി.എഫ് ഭരണം തിരിച്ചു പിടിച്ചൽ. പത്ത്‌ വർഷത്തിന് ശേഷമാണു ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനു ലഭിക്കുന്നത്. എൽഡി എഫ്-7. യുഡിഎഫ്-6 എന്ന ക്രമത്തിലാണു കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി പൂർത്തിയാക്കിയത് . ഇക്കുറി ഭരണസമിതി അധ്യക്ഷയായിരുന്ന സ്മിത -എൽദോസ് വിജയിച്ചതാണു എൽഡിഎഫിന് ആശ്വാസം .11 ഡിവിഷനുക ളിൽ എൻ.ഡി.എ മത്സരിച്ചെങ്കി ലും കാര്യമായ ചലനം ഉണ്ടായില്ല , പാമ്പാക്കുട പഞ്ചായത്തിൽ യൂഡിഎഫിൽ നിന്നും വിട്ടു പോയവർ ചേർന്ന് രൂപീകരിച്ച ഐക്യമുന്നണി മുഴുവൻ സീറ്റിലും മത്സരിച്ചിട്ടും ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത് . 9 വാർഡുകളിൽ വിജയിച്ച് പാമ്പാക്കുട പഞ്ചായത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് യൂ.ഡിഎഫിന് വലിയ നേട്ടമായി. എൽഡി എഫ് 4 സീറ്റിലേക്ക് ഒതുങ്ങി.

10-ാം വാർഡിൽ യൂഡിഎഫ് സ്‌ഥാനാർഥി സി. എസ് ബാബുവിന്റെ നിര്യാണ ത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. 14 വാർഡുകളുള്ള രാമമംഗലത്ത്‌ യു.ഡി.എഫ്. 7 , എൽ.ഡി.എഫ്. 5 , ബി.ജെ.പി. 1 , സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് കക്ഷി നില .

[

 

Prev Post

എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

Next Post

പാമ്പാക്കുട എം ടി എം സൺഡേ സ്കൂൾ സെൻ്റ് മേരീസ് കുരിശും ജൂബിലി…

post-bars