Back To Top

September 12, 2024

ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു.

By

കൂത്താട്ടുകുളം : ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് വിപണിയിലെ പലചരക്ക് സാധനങ്ങളുടെ വിലനിലവാരത്തെ പിടിച്ചു നിർത്തുക എന്ന ഉദ്ദേശത്തോടെ കൺസ്യൂമർ ഫെഡും കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കും സംയുക്തമായി ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിലും കിഴകൊമ്പ് ശാഖയിലും ഓണച്ചന്ത ആരംഭിച്ചു. ബാങ്ക്‌ പ്രസിഡന്റ് ജേക്കബ് രാജൻ ഉദ്ഘാടനം നിർവഹിച്ചു‌. ചന്തയിലൂടെ 11 ഇനം സബ്സിഡി സാധനങ്ങളാണ് നൽകി വരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം സാധനങ്ങളാണ് ഒരു റേഷൻ കാർഡിന് ഈ തവണ അനുവദിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ബാങ്ക് എല്ലാ വർഷവും നടത്തിവരാറുള്ള ഓണംപച്ചക്കറി ചന്ത ഈ മാസം 13, 14 തീയതികളിൽ വൈ എം സി എ ഹാളിൽ വച്ച് നടക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

 

ഭരണസമിതി അംഗങ്ങളായ ജെയിൻ സി, ജോൺസൺ തോമസ്, എം.എം അശോകൻ, പി.ജെ.തോമസ്, ഷീബ രാജു, ഷാന്റി‌മുരളി, മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ്. നമ്പൂതിരി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

 

ഫോട്ടോ : കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജേക്കബ് രാജൻ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മണ്ണത്തൂരി ഓണച്ചന്ത ആരംഭിച്ചു

Next Post

സിവിൽ സപ്ലൈ കോർപ്പറേഷൻ അടച്ചുപൂട്ടിയ മുത്തോലപുരത്തെ മാവേലി സ്റ്റോർ പുനരാരംഭിച്ചു

post-bars