പിറവം മജിസ്ട്രേറ്റ് കോടതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പിറവം: പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജീവനക്കാരുടെയും അഡ്വകേറ്റ് അസ്സോസിയേഷൻ അംഗങ്ങളുടെയും
സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.ബി. ആനന്ദ് ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
കേരളീയ വേഷം ധരിച്ചാണ് ഭൂരിഭാഗം ജീവനക്കാരും അസ്സോസിയേഷൻ അംഗങ്ങളും ഓണാഘോഷപരിപാടികളിൽ പങ്കെടുത്തത്.
അഡ്വകേറ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. എൻ ചന്ദ്രശേഖരൻ, സെക്രട്ടറി അഡ്വ.വി.ജി ശ്രീജിത്ത്
ജെ.എസ് ആശ ചെറിയാൻ, ജോ. സെക്രട്ടറി അഡ്വ.മഞ്ജു ജോസഫ്, ട്രഷറർ അഡ്വ.ജി. ശ്രീനിഷ് മുളന്തുരുത്തി , സ്റ്റേഷൻ ഇൻസ്‌പെക്ടർ മനീഷ് കെ. പൗലോസ്, സബ് ഇൻസ്‌പെക്ടർ പ്രിൻസി. കെ, പിറവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, പിറവം എക്സൈസ് ഓഫീസ് ഉദ്യോഗസ്ഥർ
മറ്റ് അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി പൂക്കളവും വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
ചിത്രം: പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സംഘടിപ്പിച്ച ഓണാഘോഷം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.ബി. ആനന്ദ് ഉദ്ഘാടനം ചെ
യ്യുന്നു.