വയോജനങ്ങൾക്ക് ഓണക്കോടിയും , ഓണക്കിറ്റും വിതരണം ചെയ്യും.
പിറവം : പൂങ്കുന്നം എം.സി. മെട്രോ കമ്പിനിയുടെ ഭാഗമായ മെട്രോ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ കൈപ്പട്ടൂർ തണൽ വയോമിത്രം കൂട്ടായ്മയിലെ 200 ഓളം വരുന്ന അംഗങ്ങൾക്ക് ഓണക്കോടിയും , ഓണക്കിറ്റും വിതരണം ചെയ്യും. സെപ്റ്റംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് വട്ടപ്പാറ ഓൾഡ് ഏജ് ഹോമിൽ വച്ചു അഡ്വ. അനൂപ് ജേക്കബ് എം.ൽ.എ. യോഗം ഉദ്‌ഘാടനം ചെയ്യും. . വയോജനമിത്രം സംസ്ഥാന സെക്രട്ടറി കെ.എ. ഫ്രാൻസിസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എം.സി. മെട്രോ ഫൌണ്ടേഷൻ ചെയർമാൻ സജു എം.കെ. , ഫൌണ്ടേഷൻ ഭാരവാഹികളായ രാജേഷ് കുമാർ, സച്ചിൻ വിജയകുമാർ, പ്രദീപ് കുമാർ കെ.യു., സജിത സി. വയോമിത്രം ഭാരവാഹികളായ ചിന്നമ്മ ജോസ്, ഗിബ്‌സൺ ജോർജ്, എന്നിവർ സംബന്ധിക്കും.