ആറ് പതിറ്റാണ്ടിന്റെ നിറവിൽ പിറവം ഗ്രാമീണ ഭവന നിർമ്മാണ സഹകരണ സംഘം വാർഷിക പൊതു യോഗം നടത്തി.
പിറവം : ആറ് പതിറ്റാണ്ടു പിന്നിട്ട പിറവം ഗ്രാമീണ ഭവന നിർമ്മാണ സഹകരണ സംഘം വാർഷിക പൊതു യോഗം നടത്തി.
പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
സെക്രട്ടറി സാലി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു
വൈസ് പ്രസിഡന്റ് സാബു പട്ടരുമഠത്തിൽ സ്വാഗതവും ഡയറക്ടർ
ഏലിയാസ് ഈനാകുളം നന്ദിയും പറഞ്ഞു.
പിറവം മുനിസിപ്പാലിറ്റിയും, സമീപത്തെ അഞ്ചു പഞ്ചായത്തുകളും പ്രവർത്തന പരിധിയുള്ള സംഘത്തിൽ നിന്നും
ഭവന നിർമ്മാണത്തിനും , അറ്റകുറ്റപണിക്കും വായ്പകൾ നല്കും.
ആകർഷകമായ നിരക്കിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനൊപ്പം , പ്രതിമാസ ചിട്ടി കളം സംഘത്തിലുണ്ട്. യോഗത്തിൽമുൻ പ്രസിഡന്റെ വി.ജെ.ജോസഫ് , എ.ജെ. റോയി ,ഏൻ.കെ. വർഗീസ് , കഞ്ഞു മോൾ ജോർജ്, പി.എ. സുബ്രമണ്യൻ , വി.ടി. പ്രതാപൻ, എന്നിവർ പ്രസംഗിച്ചു.