Back To Top

October 17, 2024

കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍

By

കൂത്താട്ടുകുളം: തീർഥാടന കേന്ദ്രമായ കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍ 19 മുതല്‍ 29 വരെ ആഘോഷിക്കുന്നുമെന്ന് വികാരി ഫാ.സിറിയക് തടത്തില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30ന്, ഏഴിനും 10.30നും വൈകുന്നേരം അഞ്ചിനും കുർബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15നു 1001 എണ്ണത്തിരി തെളിക്കല്‍ ശുശ്രൂഷ. 19ന് വൈകുന്നേരം അഞ്ചിനു പാലാ രൂപത – വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപ്പറമ്ബില്‍ തിരുനാളിനു കൊടിയേറ്റും.

 

22നു രാവിലെ 10ന് കോതമംഗലം ബിഷപ് മാർ ജോർജ് മoത്തിക്കണ്ടത്തില്‍ കുർബാന അർപ്പിച്ച്‌ സന്നേശം നല്‍കും. 27നു വൈകുന്നേരം വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിവസമായ 28നു രാവിലെ 5.30നും, ഏഴിനും, 10 നും, 11.30 നും, വൈകുന്നേരം മൂന്നിനും, അഞ്ചിനും കുർബാനയ്‌ക്കും നൊവേനയ്‌ക്കുംശേഷം വിശുദ്ധന്‍റെ തിരുശേഷിപ്പ് ചുംബിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. നെയ്യപ്പം നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. 29നു തിരുനാള്‍ സമാപിക്കും.

 

പത്രസമ്മേളനത്തില്‍ സഹവികാരി ഫാ. ജോസഫ് അട്ടാങ്ങാട്ടില്‍, ബാബു മാനംമൂട്ടില്‍, സണ്ണി കടുവുങ്കല്‍, ജോസ് ആലപ്പാടൻ, എബിൻ മരുതുവെട്ടിയാനിക്കല്‍ എന്നിവർ പങ്കെടുത്തു.

Prev Post

തേനീച്ച കർഷകരുടെ വിവര ശേഖരണം .

Next Post

പിറവം നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ ഉപവാസസമരം നടത്തി.

post-bars