Back To Top

February 1, 2024

നഗരസഭയിൽ പുനചങ്ക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

കൂത്താട്ടുകുളം : നഗരസഭയിൽ പുനചങ്ക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

നഗര പരിധിയിലെ 25 വാർഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ നിശ്ചയിക്കപ്പെട്ട കളക്ഷൻ പോയിന്റുകളിൽ പൊതുജനങ്ങൾ എത്തിച്ച പഴകിയ തുണികൾ ആണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒറ്റ ദിവസം 5000 കിലോഗ്രാമോളം പഴകിയ തുണികൾ ശേഖരിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

 

തുടർന്നും ഇത്തരത്തിൽ പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിച്ച് അജൈവ പാഴ് വസ്തുക്കൾ പൊതുജന ആരോഗ്യത്തെ ബാധിക്കാത്ത രീതിയിൽ മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർ, കൗൺസിൽ അംഗങ്ങൾ, നഗരസഭ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭയിലെ ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഫോട്ടോ : അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിന്റെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Prev Post

സെന്റ് ഫിലോമിനസിൽ ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടത്തി.

Next Post

സൗജന്യ നിയമ സഹായ വേദിയുടെ ഉദ്ഘാടനം സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ്…

post-bars