Back To Top

October 14, 2024

നവരാത്രി ആഘോഷം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

By

 

 

പിറവം : ഓണക്കൂർ ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. മേൽശാന്തി നിർമ്മൽദാസ് നമ്പൂതിരി രാവിലെ പൂജയെടുപ്പിന് ശേഷം പുസ്തക വിതരണം നടത്തി. തുടർന്ന് ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി. ക്ഷേത്രകാര്യ സമിതി പ്രസിഡന്റ് മന്മഥൻ നായർ, സെക്രട്ടറി രതീഷ് കുമാർ.ബി.നായർ, രാജീവ്.സി.ബി, മനേഷ് കൃഷ്ണൻ, എൻ.ജി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

 

രാമമംഗലം: കിഴുമുറി പാടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഗുരുശ്രേഷ്ഠൻമാരായ കെ.കെ.രാധാകൃഷ്ണൻ, പി.കെ.ഗോപാലകൃഷ്ണൻ എന്നിവർ കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം പകർന്നു നൽകി. ക്ഷേത്രം പ്രസിഡൻ്റ് പി.എസ് അനിൽകുമാർ, സെക്രട്ടറി എസ്.ഗോപിനാഥൻ നായർ, കെ.ആർ, സുധാകരൻ, പി.ജി.ഗോപാലകൃഷ്ണൻ നായർ എം.കെ.അശോകൻ തുടങ്ങിയവർ നേത്യത്വം നൽകി.

 

പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തിന്റെഭാഗമായി നടന്ന വിദ്യാരംഭത്തിൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ് കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു.

ഊരമന വള്ളൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ പലയാരിമംഗലം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപകൻ പി.എൻ. സജിമോൻ കുട്ടികളെ എഴുത്തിനിരുത്തി.

 

ചിത്രം : . വള്ളൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.എൻ. സജിമോൻ കുട്ടികളെ എഴുത്തിനിരുത്തുന്നു.

Prev Post

പിറവം ഉപജില്ല സ്കൂൾ ശാസ്ത്രമേള ആരംഭിച്ചു

Next Post

അധ്യാപക ഒഴിവ്

post-bars