നവകേരള സദസ്സ് നാളെ പിറവത്ത് ഗതാഗത നിയന്ത്രണം .
പിറവം : നവകേരള സദസ് നടക്കുന്ന നാളെ തിങ്കൾ ഉച്ചക്ക് രണ്ട് മുതൽ രാത്രി 8 വരെ പിറവം മാമലകവല മുതൽ ത്രീറോഡ് ജംഗ്ഷൻ, ദേവിപ്പടി, പഴയ പഞ്ചായത്ത് കവല, പഴയ പെട്രോൾ പമ്പ്, പ്രൈവറ്റ് ബസ് സ്റ്റാൻ്റ്, കരവട്ടെ കുരിശ് പരിസരം എന്നിവിടങ്ങളിൽ പാർക്കിങ്ങ് ഉണ്ടാകില്ല. ട്രാഫിക് നിയന്ത്രണവുമുണ്ടാകും. നടക്കാവ് കൂത്താട്ടുകുളം റോഡിൽ ഓണക്കൂറിൽ നിന്നും, മാമലക്കവലയിൽ നിന്നും വാഹനങ്ങൾ മണീട് നെച്ചൂർ കടവ് പാലം റോഡിൽ വഴി തിരിച്ചുവിടും.
തിരുവാങ്കുളം, ഇരുമ്പനം, മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പ്രദേശങ്ങളിൽ നിന്ന് നവകേരള സദസിന് വരുന്ന വാഹനങ്ങൾ എറണാകുളം റോഡിൽ പാർക്ക് വലതുവശം ചേർന്ന് ചെയ്യണം.ബസ്സുകൾ എക്സൈസ് കടവ് റോഡിൽ ആളു കളെ ഇറക്കി റോഡിൽ പാർക്ക് ചെയ്യാം.രാമമംഗലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ പാർക്ക് ചെയ്യണം. പാമ്പാക്കുട ഇലഞ്ഞി, കൂത്താട്ടുകുളം, തിരുമാറാടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ പഴയ പെട്രോൾ പമ്പിൽ ആളുകളെ ഇറക്കി മൂവാറ്റുപുഴ റോഡിലും സെൻ്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാം.
മാം ഓഡിറ്റോറിയം , പിഷാരുകോവിൽ ക്ഷേത്രം ,സെന്റ്റ് ജോസഫ്സ് സ്‌കൂൾ , പ്രൈവറ്റ് ബസ് സ്റ്റാൻ്റ്, പിറവം ഗവ. സ്‌കൂൾ പിറവം, എംകെഎം സ്‌കൂൾ ഗ്രൗണ്ട്, ആകശാല പാർക്കിംഗ് തുടങ്ങിയ സ്ഥലങ്ങളിലും പാർക്കിങ്ങ് ക്രമീകരിച്ചിട്ടുണ്ട്. ഔദ്യോഗീക വാഹനങ്ങൾ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് എതിർവശത്തും, ഹണിബീ ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യണം.