നാമക്കുഴി ഗവ. ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു
പിറവം : നാമക്കുഴി ഗവ. ഹൈസ്കൂളിൽ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൻെറയും ഹൈടെക് ക്ലാസ്സ്‌റൂമിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. 50 ലക്ഷം രൂപ അനുവദിച്ചു 6 മുറികളാണ് ഹൈടെക് ക്ലാസ്സുമുറികളാക്കിയത്. ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ കൗൺസിലർ പരേതനായ പ്രൊഫ. ടി. കെ തോമസിന്റെ ശ്രമ ഫലമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് അനുവദിക്കപ്പെട്ട് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്,കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ,മോളി വലിയകട്ടയിൽ,ഗിരീഷ്കുമാർ പി,ഏലിയാമ്മ ഫിലിപ്പ്, രമ വിജയൻ, ജോജിമോൻ ചാരുപ്ലാവിൽ, സ്കൂൾ പ്രിൻസിപ്പൽ ഷാജി എം.പി , ഹെഡ്മിസ്ട്രസ്സ് ബിന്ദു എം എന്നിവർ പങ്കെടുത്തു.
ചിത്രം : നാമക്കുഴി ഗവ. ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൻെറയും ഹൈടെക് ക്ലാസ്സ്‌റൂമിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.