മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ
പിറവം : ഏഴ് മാസം മുമ്പ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് തുറന്ന് കൊടുത്ത മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ. ട്രെയിൻ കടന്നു പോകുന്നതിൻ്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് വിള്ളൽ സംഭവിച്ചിട്ടുള്ളത്. കോൺക്രീറ്റ് ഇളകി കമ്പി പുറത്ത് വന്നിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ പാലത്തിൻ്റെ കോൺക്രീറ്റ് ഭാഗം മുഴുവൻ തകരും. ഇത് വെൽപ്പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകും. ദിവസവും നൂര് കണക്കിന് ഭാരവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.21കോടി 25ലക്ഷംരൂപ സർക്കാർ ഭരണാനുമതി നൽകി ആരംഭിച്ച പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണ ചെലവിനുമായി 25 കോടി 31 ലക്ഷം ചെലവായി. 2016 നവംബറിൽ ആരംഭിച്ച മേൽപ്പാലത്തിൻ്റെ നിർമ്മാണം. 2018 ൽ പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് നി നിർമ്മാണം തുടങ്ങാൻ ഏഴ് വർഷം കാത്തിരിക്കേണ്ടി വന്നു.കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ ആയിരുന്നു നിർമ്മാണ പ്രവർത്തനം നടന്നത്. കോട്ടയം ജില്ലയിൽ നിന്നും കൊച്ചി വിമാനത്താവളം , തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീക്ഷേത്രം, കലക്ടറേറ്റ് ,ഇൻഫോപാർക്ക്, സ്മാർട്സിറ്റി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ്
ചെങ്ങോലപ്പാടത്തിനു കുറുകെ 365 മീറ്റർ നീളത്തിലാണു പാലത്തിന്റെ നിർമാണം. 8.1 മുതൽ 7.5 മീറ്റർ വരെയാണു വീതി.
ചിത്രം : മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ വീണ നിലയിൽ
