മുളന്തുരുത്തി സ്‌കൂൾ വാർഷികാഘോഷം നടത്തി
പിറവം : മുളന്തുരുത്തി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 140-മത് വാർഷികാഘോഷം പ്രശസ്ത സിനിമ – നാടക നടി പൗളി വത്സൻ ഉദ്‌ഘാടനം ചെയ്തു .പഠനത്തോടൊപ്പം കലയെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പൗളി വത്സൻ പറഞ്ഞു. വാർഷികാത്തൊടാനുബന്ധിച്ചു പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സ്കൂളിൽ നിന്ന്. വിവിധ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മത്സരിച്ച കുട്ടികളെയും യു എസ് എസ് പരീക്ഷ വിജയിച്ച ഗിഫ്റ്റെഡ് കുട്ടികളെയും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ അനുമോദിച്ചു. ഓരോ ക്ലാസ്സിലെയും ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് പുരസ്‌കാരങ്ങളും എൻഡോവ്മെന്റുകളും പഞ്ചായത്ത് പ്രസിഡഡന്റ് ലിജോ ജോർജ് വിതരണം ചെയ്തു. ദീർഘ കാലത്തെ സേവനത്തിനു ശേഷം സർവിസിൽ നിന്ന് പിരിയുന്ന അധ്യാപകരായ ബാബു ജോസഫ്, മേഴ്‌സി മൈക്കിൾ, ഷമീന ബീഗം എ എന്നിവരെ ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി മുഖ്യാതിഥി ആയിരുന്നു..സ്കൂൾ പ്രിൻസിപ്പാൾ ഉല്ലാസ് ജി സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എ ജോഷി, കെ എസ് സജീവ്, വിനൂദ വിജയൻ, മായാദേവി എം എൻ .,അനുപോൾ , ആർ . രഞ്ചു, അശോകൻ എന്നിവർ സംസാരിച്ചു
ചിത്രം : മുളന്തുരുത്തി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷം സിനിമ – നാടക നടി പൗളി വത്സൻ ഉദ്‌ഘാടനം ചെയ്യുന്നു.
