മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മുൻസിപാലിറ്റിയിൽ പര്യടനം നടത്തി.
കൂത്താട്ടുകുളം : നിയമസഹായം വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മുൻസിപാലിറ്റിയിൽ പര്യടനം നടത്തി. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് നടന്ന യോഗവും മെഗാ അദാലത്തും പിറവം മജിസ്ട്രേട്ട് എ.ബി.ആനന്ദ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി മൂവാറ്റുപുഴ സെക്രട്ടറി വി.വി.ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു. സ്പെഷ്യൽ മെഗാ അദാലത്തിന് റിട്ട.ജില്ലാ ജ്ഡ്ജി ടി.കെ.രമേശ് കുമാർ നേതൃത്വം നൽകി . കൂത്താട്ടുകുളം നഗരസഭ പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ നിന്നുമുള്ള 80 ഓളം പരാതികൾ അദാലത്തിൽ പരിഗണിച്ചു . ഇതിൽ ഇരുകൂട്ടരും ഹാജരായ 60 പരാതികളിൽ നിന്നും 31 പരാതികൾക്ക് തീർപ്പ് കൽപ്പിച്ച് അവാർഡ് നൽകി. ഇന്ന് പാമ്പാക്കുട പഞ്ചായത്തിലും പര്യടനം നടക്കും മൊബൈൽ അദാലത്ത് വാൻ സ്പെഷ്യൽ അദാലത്തും നടത്തും.
ഫോട്ടോ : കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി കൂത്താട്ടുകുളത്ത് നടത്തിയ മൊബൈൽ വാൻ സ്പെഷ്യൽ മെഗാ അദാലത്തിന് റിട്ട.ജില്ലാ ജ്ഡ്ജി ടി.കെ.രമേശ് കുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.