സൂക്ഷ്‌മ ജലസേചനം റബർ കൃഷിയിലേക്ക് പരീക്ഷണാർത്ഥം വ്യാപിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
തിരുമാറാടി : സൂക്ഷ്‌മ ജലസേചനം
റബർ കൃഷിയിലേക്ക് പരീക്ഷണാർത്ഥം വ്യാപിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
കെഎം മാണി ഊർജ്ജിത ജലസേചന പദ്ധതിയുടെ ഭാഗമായി
തിരുമാറാടിയിൽ 5.27 കോടിയുടെ സൂക്ഷ്‌മ ജലസേചന പദ്ധതി
നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
വേനൽക്കാലത്ത് സൂഷ്മ ജലസേചനം വഴി റബറിൻ്റെ പാലുത്പാദനം വർദ്ധിപ്പിക്കാനും പട്ടമരവിപ്പ് പോലുള്ള രോഗങ്ങൾ കുറയ്ക്കാനാകുമോയെന്നും തിരുമാറാടിയിലെ 100 മരങ്ങളിൽ പരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ മോൾ പ്രകാശ്, ആശ സനൽ, എം.എം.ജോർജ്, അനിൽ ചെറിയാൻ, ഉല്ലാസ് തോമസ്, രമ മുരളീധര കൈമൾ, കെ.കെ.രാജ് കുമാർ, നെവിൻ ജോർജ്, സി.വി.ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ചീഫ് എഞ്ചിനിയർ പ്രകാശ് ഇടിക്കുള പദ്ധതി വിശദീകരിച്ചു. സംസ്ഥാന കർഷിക അവാർഡുകൾ നേടിയ മണ്ണത്തൂരിലെ തിരുമാറാടി ഫാർമർ പ്രൊഡ്യുസർ കമ്പനി, പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവ്വീസ് സെൻ്റർ, എം ജി യൂണിവേഴ്സിറ്റ് റാങ്ക് ജേതാവ് അനന്തു അനിൽ, ഫാ.ജേയിംസ് മടുക്കാൻകൽ, പദ്ധതിക്ക് സ്ഥലം നൽകിയ പാറക്കൽ കൊച്ചനിയൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പമ്പ് ഹൗസ് – ജല സംഭരണി എന്നിവയുടെ നിര്‍മ്മാണം, കുളം നവീകരിക്കല്‍, വൈദ്യുതീകരണം,, മൈക്രോഇറിഗേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. വരൾച്ച നേരിടുന്ന 150 ലേറെ ഏക്കര്‍ ഭൂമിയിലെ കാര്‍ഷിക പ്രവൃത്തികള്‍ക്ക് ഗുണകരമാകും. കനാല്‍ വഴി ലഭിക്കുന്ന വെള്ളം പൈപ്പ് ലൈന്‍ വഴി കൃഷി ഭൂമിയിലേക്ക് നീട്ടുകയും അവിടെ മൈക്രോ ഇറിഗേഷന്‍ സൗകര്യം ഒരുക്കുകയും ചെയ്യും.
ഫോട്ടോ : തിരുമാറാടിയിൽ സൂക്ഷ്‌മ ജലസേചന പദ്ധതി
നിർമ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുന്നു