Back To Top

November 3, 2024

മണ്ണത്തൂർ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ ദിന വാരാചരണത്തിന്റെ ഭാഗമായി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും അസ്ഥിബല പരിശോധനയും സംഘടിപ്പിച്ചു

By

തിരുമാറാടി : മണ്ണത്തൂർ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ ദിന വാരാചരണത്തിന്റെ ഭാഗമായി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും അസ്ഥിബല പരിശോധനയും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, പഞ്ചായത്ത് അംഗം ആലിസ് ബിനു, മെഡിക്കൽ ഓഫീസർ ഡോ.എസ്.എം.ശ്രീജ, ഡോ.സുബിത സുകുമാരൻ, ഡോ. ജ്യോതി എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിന്റെ ഭാഗമായി ആയുർവേദത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സും വ്യത്യസ്ത തരത്തിലുള്ള പോഷകാഹാരങ്ങളുടെ വിതരണവും, ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി.

 

ഫോട്ടോ : മണ്ണത്തൂർ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും അസ്ഥിബല പരിശോധനയും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

Prev Post

പഞ്ചായത്തിലെ ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിനു മുന്നിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.

Next Post

കേരളപ്പിറവിദിനം ആഘോഷമാക്കി പിറവം നഗരസഭ

post-bars