തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് -ആം ആദ്മി പാർട്ടി വിശദീകരണയോഗം നടത്തി.
പിറവം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട വിശദീകരണയോഗം ആം ആദ്മി പാർട്ടി പിറവം നിയോജകമണ്ഡലത്തിലെ മണീട് പഞ്ചായത്തിൽ നടത്തി. വിഷൻ 2025 പഞ്ചായത്ത് തെരെഞ്ഞെടുപ്പും എന്ന വിഷയത്തിൽ ആം ആദ്മി പാർട്ടി സ്റ്റേറ്റ് സെക്രട്ടറി റെനി സ്റ്റീഫൻ ആമുഖ പ്രഭാഷണം നടത്തി. ഇ. വൈ. തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ജേക്കബ് മാത്യു , സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലി എന്നിവർ പാർട്ടിയുടെ നിലപാടുകളും, പ്രവർത്തനങ്ങളും വിശദീകരിച്ചു
മണ്ഡലം കോഡിനേറ്റർ ബീതു വർഗീസ് ,പഞ്ചായത്ത് കോഡിനേറ്റർമാരായ ജോമോൻ ജേക്കബ്, ടി വി ജോർജ്, ഷൈജി ടീ തോമസ്, ബോസ് പൗലോസ് , സ്റ്റീഫൻ സി.എസ്, ശ്യാംസ്കറിയ, ജിജു തോമസ്, സംസ്ഥാന വനിതാവിങ് ട്രഷറർ സെലിൻ ജോൺസൺ,
കെ. യു . വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.