തദ്ദേശ ഭരണ സ്ഥാപനങ്ങൾ മൺപാത്ര ഉപയോഗം പ്രോത്സാഹിപ്പിക്കണം : കെ. എം. എസ്. എസ്.
പിറവം : തദ്ദേശ ഭരണ സ്ഥാപനങ്ങൾ പച്ചക്കറി, പുഷ്പ കൃഷി തുടങ്ങിയ വിവിധ പദ്ധതികൾക്ക് കീഴിൽ ജനങ്ങൾക്ക് പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരമായി പ്രകൃതി സൗഹൃദമായ മൺപാത്രങ്ങൾ വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ട് തകർച്ചയിലായ മൺപാത്ര നിർമാണ, വിപണന രംഗത്തെ തൊഴിലാളികളുടെ ഉപജീവനത്തിനു സഹായകമായ നടപടി സ്വീകരിക്കുവാൻ തയ്യാറാകണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ പിറവം ശാഖ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വീട്ടുപരിസരത്തുനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിൽ ദീർഘകാലം ഉപയോഗയോഗ്യമായ മൺ പാത്രങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു പ്രസക്തിയേറും. കെ. എം. എസ്. എസ്. സംസ്ഥാന സെക്രട്ടറി കെ. കെ. പ്രതാപൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് പി. കെ. ബിനു, സെക്രട്ടറി ജയന്തി മോഹനൻ, അനില ബിനു, സി. വി. മോഹനൻ, എം. കെ. മോഹനൻ, സ്മിതേഷ്, കെ. കെ. സോമൻ എന്നിവർ സംസാരിച്ചു.
ചിത്രം : കേരള മൺപാത്ര നിർമ്മാണ സമുദായ സഭ പിറവം ശാഖ വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി കെ. കെ. പ്രതാപൻ ഉദ്‌ഘാടനം ചെയ്യുന്നു.