രാമമംഗലം പഞ്ചായത്തിൽ കന്നുകാലി വികസനപദ്ധതി
പിറവം : രാമമംഗലം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രത്യേക കന്നുകാലി വികസന പദ്ധതി നടപ്പിലാക്കി . ഇതിൻ്റെ ഭാഗമായി കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. വനിതകൾക്കുള്ള പ്രത്യേക പദ്ധതിയിലെ ഗുണഭോക്താക്കൾക്കാണ് കാലിത്തീറ്റ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി എൽദോ അദ്ധ്യക്ഷയായിരുന്നു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ജോർജ്, മെമ്പർമാരായ സജീവ്, അശ്വതി എന്നിവർ പ്രസംഗിച്ചു.
ഊരമന വെറ്ററിനറി സർജൻ ഡോ. പി. സുവനീത് പദ്ധതികൾ വിശദീകരിച്ചു.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എൽസൺ, ബീന തുടങ്ങിയവർ വിതരണത്തിനു നേതൃത്വം നൽകി.