Back To Top

July 12, 2024

ലയൺസ് ക്ലബ്ബ് മുളന്തുരുത്തി സെൻട്രൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പിറവം : ലയൺസ് ക്ലബ്ബ് ഓഫ് മുളന്തുരുത്തി സെൻട്രൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈ വർഷത്തെ പ്രസിഡന്റായി ലയൺ പ്രതീഷ് കെ. പി, സെക്രട്ടറിയായി ലയൺ സോബിൻ ജേക്കബ്, ട്രഷററായി ലയൺ ഷാജി പൗലോസ് എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻറ് ലയൺ ജോണി പി തോമസ് അധ്യക്ഷത വഹിച്ചു.

ലയൺ അഡ്വ. എ.വി. വാമനകുമാർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.റീജൻ ചെയർമാൻ എൻ ബി രാജിവ് മേനോൻ, വൈ എം സി എ സെക്രട്ടറി രഞ്ചി കുര്യൻ, ജെസിഎം മുളന്തുരുത്തി പ്രസിഡൻ്റ് സുനിൽ വർഗീസ്, പിറവം ലയൺ ക്ലബ്ബ് പ്രസിഡൻറ് വിജു വാതകാട്ടിൽ എന്നിവർ സംസാരിച്ചു. ഇൻസ്റ്റലേഷൻ പ്രൊജക്റ്റ് ആയ ഫസ്റ്റ് എയ്ഡ് കിറ്റ് ഓട്ടോറിക്ഷകൾക്ക് നൽകി ഡിസ്ട്രിക്ട് അഡീഷണൽ ക്യാബിനറ്റ് ട്രഷറർ ലയൺ മനോജ് അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു.ചാർട്ടർ പ്രസിഡൻറ് ലയൺ വിനു പീറ്റർ സ്വാഗതവും . ലയൺ ജോയ് ജോൺ നന്ദിയും രേഖപ്പെടുത്തി.

Prev Post

അലങ്കാര മത്സ്യകൃഷിയുടെ ഉദ്ഘാടനം നടത്തി

Next Post

നിവേദനം നൽകി

post-bars