Back To Top

November 20, 2024

ലെൻസ്‌ഫെഡ് എറണാകുളം ജില്ലാ കൺവെൻഷൻ പിറവത്ത്‌.

By

 

പിറവം : ലൈസൻസ്‌ഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ നവംബർ 21 -ന് പിറവം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. കൺവെൻഷന്റെ ഉദ്‌ഘാടനം രാവിലെ 9 മണിക്ക് കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് നിർവഹിക്കും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽ കുമാർ അധ്യക്ഷത വഹിക്കും. നിർമ്മാണ മേഖല നേരിടുന്ന വെല്ലുവിളികൾ , ബിൽഡിംഗ് റൂൾ എങ്ങിനെ ലളിതമാക്കാം, കെ.സ്മാർട്ടിന് ബിൽഡിംഗ് പെർമിറ്റിലുണ്ടായ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ കൺവെൻഷനിൽ അവതരിപ്പിക്കും. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 450 -ലധികം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. നിർമ്മാണ രംഗത്തെ വിവിധ ഏജൻസികളെ കൂട്ടിയിണക്കി അന്നേ ദിവസം രാവിലെ മുതൽ മിനി ബിൽഡ് എക്സ്പോ നടത്തും. യോഗത്തിൽ നാഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു, ലെൻസ്‌ഫെഡ് സംസ്ഥാന നേതാക്കളായ സി.എസ്. വിനോദ് കുമാർ, ജിതിൻ സുധാകൃഷ്‍ണൻ, ടി. ഗിരീഷ് , മറ്റ് സംസ്ഥാന , ജില്ലാ നേതാക്കൾ സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡണ്ട് അനിൽകുമാർ കെ.എസ്., സിമി പ്രജീഷ് ,ലാലു ജേക്കബ് ,ജോൺ കെ.ജെ, വർഗീസ് കെ. ചാലപ്പുറം, സനൽ കുമാർ പി.ജി. എന്നിവർ അറിയിച്ചു.

 

Prev Post

മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഇന്ദിരാ ഗാന്ധി ജന്മദിനാചരണം നടത്തി

Next Post

കെ.എസ്.ടി.എ. ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം

post-bars