പഞ്ചായത്ത് കമ്മിറ്റിയിൽ വനിത അംഗത്തെ അവഹേളിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച്: എൽഡിഎഫ്
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടയിൽ വാർഡുകളിലെ വിവിധ റോഡുകൾ പഞ്ചായത്ത് ആസ്തിയിൽ ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ചുള്ള അജണ്ട ചർച്ച ചെയ്തപ്പോൾ എൽഡിഎഫ് ജനപ്രതിനിധിയായ റീന റെജിയോട് അപമര്യാദയായി പെരുമാറുകയും ദേശീയ ഗാനത്തോട് അനാദരവുകാട്ടുകയും ചെയ്ത പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നിയുടെ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എൽഡിഎഫ്. പ്രാദേശിക റോഡുകൾ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ആസ്തി പരിപാലന കമ്മിറ്റി ഉൾപ്പെടെ ചേരുകയും, വിവിധ നടപടികൾ പൂർത്തീകരിക്കണം എന്നിരിക്കെ ഇതൊന്നും പാലിക്കാതെ യുഡിഎഫ് അംഗങ്ങളുടെ വാർഡിലെ റോഡുകൾ ഏറ്റെടുക്കുകയും എൽഡിഎഫ് അംഗങ്ങളുടെ വാർഡിലെ റോഡുകൾ ഈ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ഉൾക്കൊള്ളിക്കാൻ സാധിക്കൂ എന്നുള്ള യുഡിഎഫ് ഭരണസമിതിയുടെ പക്ഷപാതകരമായ നിലപാടിനെതിരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് എൽഡിഎഫ് അംഗത്തോട് അപമര്യാദയായി പെരുമാറിയത്. തങ്ങൾക്ക് പ്രത്യേകമായി ആനുകൂല്യങ്ങൾ ഒന്നും തന്നെ വേണ്ട എന്നും റോഡുകൾ ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്നും ഉള്ള നിലപാടിൽ എൽഡിഎഫ് അംഗങ്ങൾ ഉറച്ചു നിന്നതോടു കൂടിയാണ് പ്രസിഡൻ്റ് ഇത്തരത്തിൽ അപമര്യാതയായി പെരുമാറിയത്.
ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റിയിൽ പ്രതിഷേധിക്കുമ്പോൾ, അതിനിടയിൽ പ്രസിഡൻ്റ് ഉദ്യോഗസ്ഥരോട് ദേശീയ ഗാനം ഓൺ ചെയ്യാൻ നിർദേശം നൽകുകയും ആയിരുന്നു. തുടർന്ന് ദേശീയ ഗാനത്തോടും സ്ത്രീത്വത്തെയും അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെതിരെ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ ഗാനത്തോടും സ്ത്രീത്വത്തോടും പഞ്ചായത്ത് പ്രസിഡൻ്റ് നടത്തിയ അവഹേളനത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.
എൽഡിഎഫ് പാർലിമെൻററി പാർട്ടി ലീഡർ ലിജോ ജോർജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജു അനിൽകുമാർ,റീന റെജി ,ജോയൽ കെ ജോയി സിപിഐഎം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, എൽഡിഎഫ് കൺവീനർ ടോമി വർഗീസ് ,ആർ ജെ ഡി ജില്ലാ സെക്രട്ടറി
പി വി ദുർഗപ്രസാദ്, അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു.