കുട്ടി പോലീസ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
പിറവം : രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ രാമമംഗലം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചും പോലീസിൻ്റെ സംവിധാനങ്ങളെ കേഡറ്റുകൾക്കു പരിചയപ്പെടുന്നതിനും വേണ്ടിയാണ് സന്ദർശനം. സബ് ഇൻസ്പെക്ടർ ജിൻസൺ പി.എം കേഡറ്റ്കളുടെ അഭിവാദ്യം സ്വീകരിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ഉദ്യോഗസ്ഥരുടെ ചുമതലകളും, നിലവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും, വയർലെസ് സംവിധാനത്തെക്കുറിച്ചും സീനിയർ സിവിൽ പോലീസ് ഓഫീസർമരായ ദിനിൽ ദാമോദരൻ, ജിജു എൻ.എ അജീഷ് എന്നിവർ കുട്ടികൾക്ക് വിശദ്ധീകരിച്ചു നൽകി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർമരായ അനൂബ് ജോൺ, സ്‌മിനു ചാക്കോ എന്നിവർ നേതൃത്വം നൽകി.