കുറിഞ്ഞി ഗവൺമെന്റ് യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്.
കോലഞ്ചേരി: കുറിഞ്ഞി ഗവൺമെന്റ് യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ ഉച്ചകഴിഞ്ഞ് 2.30-ന് ഇൻ്റർവ്യൂവിന് ഹാജരാകണം.
കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് തോമസ് കോളജിലെ ത്രിദിന അധ്യാപക പരിശീലന ക്യാമ്പ് യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.എ. റെജി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൻ്റെ ഡയറക്ടർ ഡോ. ടോണി കെ. തോമസ് ക്ലാസ്സുകൾ നയിച്ചു. ഫാ. ജേക്കബ് മോളത്ത്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഫാ. ഹെനു തമ്പി, കൊമേഴ്സ് വിഭാഗം മേധാവി കെ.വി. രേഖ എന്നിവർ പങ്കെടുത്തു.
…. ഫോട്ടോ…..
(പുത്തൻകുരിശ് സെന്റ് തോമസ് കോളജിലെ ത്രിദിന അധ്യാപക പരിശീലന ക്യാമ്പ് യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ ഉദ്ഘാടനം ചെയ്യുന്നു.)