കുടുംബശ്രീ അംഗങ്ങൾ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
പിറവം: നഗരസഭാ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ നഗരസഭയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.
നഗരസഭയിലെ പതിനേഴാം ഡിവിഷനിലാണ് കൃഷിക്ക് തുടക്കമായത്. അമ്പതു സെന്റ് സ്ഥലത്ത് 4000 ചെണ്ടുമല്ലി തൈകളാണ് നട്ടത്.
തൈ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ സലീം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ അന്നമ്മ ഡോമി, ജോജിമോൻ ചാരുപ്ലാവിൽ, ഡോ. സഞ്ജിനി പ്രതീഷ്, സി.ഡി.എസ്. അധ്യക്ഷ സൂസൻ എബ്രഹാം എന്നിവർ സംസാരിച്ചു. സിഡിഎസ് അംഗങ്ങളായ ലീല ജേക്കബ്, അഞ്ജന മുരളി, മിനി സാബു, മോൾസി ഷാജി എന്നിവർ പങ്കെടുത്തു.