Back To Top

January 6, 2025

കെ എസ് ടി എ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ആരംഭിച്ചു.

By

 

പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി പിറവത്ത് ആരംഭിച്ച സംഘാടക സമിതി ഓഫീസ് പോസ്റ്റ് ഓഫീസ് കവലയിൽ മുൻ എം എൽ എ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി ബി രതീഷ് അധ്യക്ഷനായി. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എൽ മാഗി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി,ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റിയംഗം ഡാൽമിയ തങ്കപ്പൻ, സോമൻ വല്ലയിൽജനറൽ കൺവീനർ എം എ അനിൽകുമാർ എന്നിവർ സംസാരിച്ചു. ജനുവരി 18, 19 തീയതികളിൽ എം കെ എം സെക്കണ്ടറി സ്കൂളിലാണ് സമ്മേളനം .

 

 

ചിത്രം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി പിറവത്ത് ആരംഭിച്ച സംഘാടക സമിതി ഓഫീസ് മുൻ എം എൽ എ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം

Next Post

നീന്തുന്നതിനിടയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

post-bars