Back To Top

November 25, 2024

കൃഷി ധ്വനി – 1985 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

By

 

പിറവം : തിരുമാറാടി തൊഴിലധിഷ്ഠിത വിദ്യാഭാസം (വി എച്ച് എസ് സി അഗ്രികൾച്ചർ) സ്കൂളിലെ രണ്ടാം ബാച്ച് (1985) പൂർവ വിദ്യാർത്ഥി സംഗമം പിറവം ആറ്റുതീരം പാർക്കിൽ മലപ്പുറം അസി. കൃഷി ഓഫീസർ സിബി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. മുവാറ്റുപുഴ ഇലക്‌ട്രിസിറ്റി ബോർഡ് ഓഫീസ് സൂപ്രണ്ട് സാലി എ വി അധ്യക്ഷത വഹിച്ചു . മായ കെ കുഞ്ഞൻ (കൺസ്യൂമർ ഫെഡ് മാനേജർ) മുഖ്യ പ്രഭാഷണം നടത്തി. റിട്ട.എസ്. ഐ. ജയസേനൻ സ്വാഗതവും സലീല ഇ വി നന്ദിയും രേഖപ്പെടുത്തി. ജോയ് തോമസ്, റീന മാമ്മലശ്ശേരി, രാധ കെ എസ്, വിനു അമ്പാട്ട്, ജയ്മോൻ തോമസ് പ്രസംഗിച്ചു. എം എ മലയാളം പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിൽ റാങ്ക് നേടിയ സോണ ജോസഫിന് സിന്ധു കെ ആർ(ഹിൽ പാലസ്‌) കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു.

 

ചിത്രം : തിരുമാറാടി തൊഴിലധിഷ്ഠിത വിദ്യാഭാസം (വി എച്ച് എസ് സി അഗ്രികൾച്ചർ) സ്കൂളിലെ രണ്ടാം ബാച്ച് (1985) പൂർവ വിദ്യാർത്ഥി സംഗമം മലപ്പുറം അസി. കൃഷി ഓഫീസർ സിബി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

നാമക്കുഴി ഗവ. ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു

Next Post

ഉമ്മൻചാണ്ടി സ്നേഹസ്പർശം – രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ അശരണരായ രോഗികൾക്കുള്ള…

post-bars