കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍ 19 മുതല്‍ 29 വരെ ആഘോഷിക്കുന്നു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍ 19 മുതല്‍ 29 വരെ ആഘോഷിക്കുന്നു.
തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30നും ഏഴിനും 10.30നും വൈകുന്നേരം അഞ്ചിനും കുർബാനയും നൊവേനയും, ദിവസവും വൈകുന്നേരം 6.15ന് 1001 എണ്ണത്തിരി തെളിക്കല്‍ ശുശ്രൂഷയുമുണ്ടായിരിക്കും. 19ന് വൈകുന്നേരം അഞ്ചിന് പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍ തിരുനാളിന് കൊടിയേറ്റും.
22നു രാവിലെ 10ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തില്‍ കുർബാന അർപ്പിച്ച് സന്ദേശം നല്‍കും. 27ന് വൈകുന്നേരം ടൗണിലൂടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിവസമായ 28ന് രാവിലെ 5.30 നും ഏഴിനും 10നും 11.30നും വൈകുന്നേരം മൂന്നിനും അഞ്ചിനും കുർബാനയ്ക്കും നോവേനയ്ക്കും ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. അതോടൊപ്പം നെയ്യപ്പം നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. 29 നു തിരുനാള്‍ സമാപിക്കുമെന്ന് വികാരി ഫാ. സിറിയക് തടത്തില്‍ അറിയിച്ചു.