ഡിപ്പോയിൽ നിന്നും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി 300 ട്രിപ്പുകൾ കൂത്താട്ടുകുളം ബെഡ്ജറ്റ് ടൂറിസം പൂർത്തീകരിക്കുകയാണ്.
കൂത്താട്ടുകുളം : ഡിപ്പോയിൽ നിന്നും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി 300 ട്രിപ്പുകൾ കൂത്താട്ടുകുളം ബെഡ്ജറ്റ് ടൂറിസം പൂർത്തീകരിക്കുകയാണ്. 2022 ഏപ്രിൽ 10 ന് അഞ്ചുരുളി യാത്രയോടെ ആരംഭിച്ച ഉല്ലാസ യാത്രയാണ് 300 സുന്ദര യാത്രകൾ പൂർത്തിയാക്കുന്നത്. ഉല്ലാസ യാത്രയുടെ ഒരു പ്രമോഷൻ സോങ്ങും യാത്രികരുടെ സഹകരണത്തോടെ ഇറക്കിയിരുന്നു.ഡിസംബറിൽ ശിവഗിരി-ചെമ്പഴന്തി, അയ്യപ്പക്ഷേത്ര ദർശനം, എന്നീ തീർത്ഥടന യാത്രകളും ക്രമീകരിച്ചിട്ടുണ്ട്.
മലമ്പുഴ,ചതുരംഗപാറ, മാമലകണ്ടം, മലക്കപ്പാറ, വട്ടവട,രാമക്കൽ മേട്, മറയൂർ, കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്കും, കൂടാതെ കുമരകം ഹൌസ് ബോട്ട് ടൂറിസം, സീ അഷ്ടമുടി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 21നു വട്ടവട, 22 നു മലമ്പുഴ, വേളാങ്കണ്ണി, 23 നു മറയൂർ, 24 നു മലക്കപ്പാറ, 27 നു
ഗവി, 28 നു ശിവഗിരി -ചെമ്പഴന്തി, തെന്മല -പാലരുവി, 29 നു രാമക്കൽ മേട്, 31നു
സീ അഷ്ടമുടി എന്നീ ട്രിപുകളിലേക്ക് ബുക്കിങ് നടക്കുന്നു. കൂടാതെ പുതു വത്സരത്തിൽ ഗ്രൂപ്പ് ബുക്കിങ് സൗകര്യവും ഉണ്ട്.കപ്പൽയാത്ര ജനുവരി മാസത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ബുക്കിങ് : 94974 15696, 94978 83291
ഫോട്ടോ : കൂത്താട്ടുകുളം -മലമ്പുഴ യാത്ര ടീം