ഡെങ്കിപ്പനിയിൽ അപൂർവ്വ പ്രതിഭാസം കണ്ടെത്തി കോലഞ്ചേരി മെഡിക്കൽ കോളജ് .
കോലഞ്ചേരി:ഡെങ്കിപ്പനിയിൽ അപൂർവ്വമായ പ്രതിഭാസം കണ്ടെത്തി തയായി കോലഞ്ചേരി മെഡിക്കൽ കോളജ് അവകാശപ്പെട്ടു. രക്താർബുദം, മറ്റു പലതരം അർബുദങ്ങളിലും കാണാറുള്ളതും എന്നാൽ ഡെങ്കി പനിയിൽ വളരെ അപൂർവ്വമായി കാണാറുള്ളതുമായ പ്രതിഭാസമാണ് ഇരുപത് വയസ്സ് പ്രായമുള്ള ഒരു രോഗിയിൽ കാണാനിടയായത്. തക്ക സമയത്ത് രോഗത്തെ മനസ്സിലാക്കാൻ സാധിച്ചതിനാൽ രോഗിയുടെ ജീവൻ രക്ഷിക്കാനായി. ഒരു ആഴ്ച്‌ചയായുള്ള പനിയും പേശി വേദനയുമായിട്ടാണ് രോഗി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. സാധാരണ ഗതിയിൽ ഒരാഴ്ച്ചയ്ക്കപ്പുറം ഡെങ്കിപനിയിൽ പനി നീണ്ടു നില്ക്കാറില്ല. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും പനി കഠിനമായി തുടർന്നതിനാൽ മറ്റ് പരിശോധനകൾക്ക് വിധേയ മാക്കുകയും, പല അവയവങ്ങളേയും ഒരേ സമയത്ത് ബാധിക്കുന്ന അതി കഠിനമായ നീർക്കെട്ട് രോഗിയ്ക്ക് ഉള്ളതായി കണ്ടെത്തുകയുമുണ്ടായി. തുടർന്നുള്ള പരിശോധനകളിൽ നിന്നാണ് രോഗിയ്ക്ക് എച്ച്.എൽ.എച്ച് സിൻഡ്രോം (H.L.H. Syndrome) ഹീമോഫാഗോസൈറ്റിക്ലിം ഫോഹിസ്റ്റിയോസൈറ്റോസിസ് (HLH) എന്ന അപൂർവ്വതകളിൽ അപൂർവ്വമായ ഡെങ്കി പനിയുടെ ഒരു രോഗാവസ്ഥയാണ് സംശയിക്കപ്പെട്ടത്. തുടർന്ന് മജ്ജ ഉൾപ്പെടെയുള്ള മറ്റു പരിശോധനകൾക്ക് വിധേയമാക്കുകയും പ്രസ്‌തുത സങ്കീർണത എച്ച് എൽ.എച്ച് സിൻഡ്രോം ആണെന്ന് തന്നെ സ്ഥീതികരിക്കപ്പെടുകയും ചെയ്‌തു. നൂറു ശതമാനം മരണം സംഭവി ച്ചേക്കാവുന്ന രോഗാവസ്ഥ തക്കസമയത്ത് നിർണ്ണയിക്കപ്പെട്ട് ചികിത്സ ആരംഭിച്ചതിനാൽ രോഗി അപകടനില തരണം ചെയ്‌ത് സുഖം പ്രാപിച്ചു വരുന്നു. രോഗാവ സ്ഥയ്ക്ക് ആദ്യ പടിയായി കൊടുക്കുന്ന മരുന്ന് പ്രതികരിച്ചില്ലെങ്കിൽ അടുത്തതായി ഇമ്യൂണോഗ്ലോബുലിൻ എന്ന വിലയേറിയ മരുന്ന് കൊടുക്കുവാനായി തീരുമാനിച്ചിരുന്നു എന്നാൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഈ കുടുംബത്തിന് രണ്ടര ലക്ഷത്തോളം വിലവരുന്ന ഈ മരുന്ന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. വിലയേറിയ മരുന്നായ ഇമ്യൂണോഗ്ലോബുലിൻ്റെ ആവശ്യകത വരുന്ന പക്ഷം ആരോഗ്യ മന്ത്രി വീണാ ജോർജ് സർക്കാരിൻ്റെ സഹായം ഉറപ്പ് നൽകിയിരുന്നു. ഈ മരുന്നും ആവശ്യമുള്ള മറ്റ് എല്ലാ സഹകരണവും മന്ത്രി ഇടപ്പെട്ട് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സജീകരിക്കുകയുണ്ടായി. എന്നാൽ ആദ്യ പടിയായി കൊടുത്ത മരുന്നിനോട് തന്നെ രോഗി തൃപ്‌തികരമായി പ്രതികരിച്ചതിനാൽ ഇമ്യൂണോഗ്ലോമ്പൂലിൻ്റെ ആവശ്യകത വന്നില്ല.
കോലഞ്ചേരി മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോക്‌ടർ എബ്രഹാം ഇട്ടിയച്ചൻൻ്റെ കീഴിൽ ആണ് ഈ രോഗം നിർണ്ണയിക്കപ്പെടുകയും ചികിത്സിക്കുകയും ഉണ്ടായത്. പ്രസ്‌തുത ചികിത്സ സംഘത്തിൽ ഡോ. ശിൽപാ പോൾ, ഡോ. എൽദോസ് സ്ക്കറിയ, ഡോ:മിൻ്റു ജോൺ, ഡോ. അജ്ജു സജീവ്, ഡോ സന്ദീപ് അലക്‌സ്, ഡോ ജാസ്‌മിൻ ജവഹർ, ഡോ സുനീഷ് എസ്. ഡോ ബിന്ദു മേരി ബോസ് എന്നിവർ പ്രധാന പങ്ക് വഹിച്ചു. ഡോ.സോജൻ ഐപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ: പി.എ.തോമസ്, ലാൽ ജോൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.