പെൻഷൻകാരുടെ കുടിശികയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുമാറാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
തിരുമാറാടി : പെൻഷൻകാരുടെ കുടിശികയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുമാറാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്തച്ചൻ കൂരാപ്പിള്ളിയു അധ്യക്ഷത വഹിച്ചു. ജോർജ് പി. എബ്രഹാം, തോമസ് മല്ലിപ്പുറം, ജോൺസൺ കെ.വർഗീസ്, അനിത ബേബി, ബേബി തോമസ്, ഇ.സി.ജോർജ്, രാമകൃഷ്ണപണിക്കർ, ടി.ജി.കുട്ടപ്പൻ, വി.ജെ.ജോസഫ്, ലൗലി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മാത്തച്ചൻ കൂരാപ്പിള്ളിൽ (പ്രസിഡന്റ് )സാബു വി.പി (സെക്രട്ടറി )
ഫോട്ടോ : പെൻഷൻകാരുടെ കുടിശികയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തിയ തിരുമാറാടി മണ്ഡലം സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.