കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മലബാർ ഗോൾഡ് സിഎസ്ആർ, ഇലഞ്ഞി ലയൺസ് ക്ലബ്ബ്, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവ സംയുക്തമായി വിസാറ്റ് കോളേജിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ഇലഞ്ഞി : കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മലബാർ ഗോൾഡ് സിഎസ്ആർ, ഇലഞ്ഞി ലയൺസ് ക്ലബ്ബ്, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവ സംയുക്തമായി വിസാറ്റ് കോളേജിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കാലടി ഭവാനി ഫൗണ്ടേഷനാണ് സംഘടന നേതൃത്വം നൽകിയ ക്യാമ്പ് വെല്ലൂർ സ്നേഹദീപം ഡയറക്ടർ ഫാ. ഡോ. ജോണി എടക്കര ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വിസാറ്റ് ഡയറക്ടർ ഡോ.ആർ.ദിലീപ് , പ്രിൻസിപ്പൽമാരായ ഡോ.കെ.ജെ.അനൂപ്, ഡോ രാജു മാവുങ്കൽ, പിആർഒ ഷാജി ആറ്റുപുറം, ഭവാനി ഫൗണ്ടേഷൻ ഡയറക്ടർ ശ്രീകുമാർ, വിസാറ്റ് കോളേജ് ലിയോ ക്ലബ്ബ് പ്രസിഡൻറ് മാസ്റ്റർ അർജുൻ രാജ്, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ജോൺ മാത്യു, മാത്യു ജോൺ, എം വി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. 95 പേർ രക്ത പരിശോധന ക്യാമ്പിൽ പങ്കെടുത്തു.
ഫോട്ടോ : വിസാറ്റ് കോളേജിൽ സംഘടിപ്പിച്ച രക്ത പരിശോധന ക്യാമ്പ് വെല്ലൂർ സ്നേഹദീപം ഡയറക്ടർ ഫാ. ഡോ. ജോണി എടക്കര ഉദ്ഘാടനം ചെയ്യുന്നു.