കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
പിറവം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയമാണ് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ സിന്ധുമോൾ ജേക്കബ് . കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയത്തിൻ്റെ പേരിൽ കേരളത്തിലെ കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സിന്ധുമോൾ ജേക്കബ് കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ടോമി കെ തോമസ്, നിയോജകമണ്ഡലം പ്രസിഡൻറ് ജോർജ് ചമ്പമല, വർഗീസ് താനം ,സുരേഷ് ചന്തേലി, ബിനോയിജോസഫ് , ജോസ് പാറേക്കാട്ട് സാജു ചേന്നാട്ട് തുടങ്ങിയവർ സംബന്ധിച്ചു.