കേര വികസന പദ്ധതി -സബ്‌സിഡി നിരക്കിൽ തെങ്ങ് വളം വിതരണം
പിറവം: പിറവം നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വഴി നടപ്പിലാക്കുന്ന കേരകൃഷി വികസന പദ്ധതിയിൽ കർഷകർക്ക് സബ്‌സിഡി നിരക്കിൽ തെങ്ങ് വളം വിതരണ ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു വിതരണോത്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിത അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, പി. ഗിരീഷ്‌കുമാർ, ഡോ. സഞ്ജിനി പ്രതീഷ്, ഏലിയാമ്മ ഫിലിപ്പ്, ബാബു പാറയിൽ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ, പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. കെ പ്രകാശ്, കൃഷി ഓഫീസർ ശീതൾ ബാബു പോൾ എന്നിവർ സംസാരിച്ചു.
ചിത്രം : പിറവം നഗരസഭ കേരകൃഷി വികസന പദ്ധതിയിൽ കർഷകർക്ക് സബ്‌സിഡി നിരക്കിൽ തെങ്ങ് വളം വിതരണത്തിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.