കടുത്തുരുത്തി പെരുവുംമൂഴി റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണം
പിറവം : കടുത്തുരുത്തി പെരുവുംമൂഴി റോഡ് നവീകരണം അടിയന്തിരമായി പൂർത്തിയാക്കി സുഗമമായ യാത്ര ഉറപ്പാക്കണമെന്ന്
സിപിഐ എം പിറവം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . ടി കെ തോമസ് നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.ജേക്കബ് പോൾ, ഏലിയാമ്മ ഫിലിപ്പ്, ആർ കെ അമൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. തുടർന്ന് സീതാറാം യച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ പി സലിം അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി രതീഷ്, ,എ ഡി ഗോപി, പി എസ് മോഹനൻ, സി കെ പ്രകാശ്, കെ ആർ നാരായണൻ നമ്പൂതിരി, വി ആർ സോമൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി ആർ സോമൻ
സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
ചിത്രം : സി .പി.എം. പിറവം ലോക്കൽ കമ്മറ്റി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എസ്. സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു.