കെ.എസ്.ടി.എ. ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം
പിറവം: കെ എസ് .ടി.എ. ജില്ലാ സമ്മേളനം ജനുവരി 18,19 തീയതികളിൽ പിറവത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. പിറവം നഗരസഭ വൈസ് ചെയർമാൻ കെ പി സലിം, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എൽ മാഗി, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി ബെന്നി, സി കെ പ്രകാശ്, സോമൻ വല്ലയിൽ, ഡാൽമിയ തങ്കപ്പൻ, ഏലിയാസ് മാത്യു, കെ കെ ശാന്തമ്മ, ടി പി ടിബിൻ, പി എം ഷൈനി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ. പി ബി രതീഷ്
(ചെയർമാൻ) കെ പി സലിം, സി കെ പ്രകാശ്, ടി പി ടിബിൻ, എൽദോ പി. ജോൺ (വൈസ് ചെയർമാൻ) ,എം എ അനിൽകുമാർ
(കൺവീനർ) സമ്മേളനത്തിനു മുന്നോടിയായി സെമിനാറുകൾ, വിദ്യാഭ്യാസ സദസ്സുകൾ, കലാമത്സരങ്ങൾ തുടങ്ങിയ അനുബന്ധ പരിപാടികളുണ്ടാകും
ചിത്രം -കെഎസ്ടിഎ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു