തൃശൂരിലെയും എറണാകുളത്തെയും ജില്ലാ കളക്ടർമാരെ കക്ഷി ചേർത്ത് പള്ളികൾ ഏറ്റടുക്കണമെന്ന ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്‌റ്റേ .
പുത്തൻകുരിശ് : തൃശൂരിലെയും എറണാകുളത്തെയും ജില്ലാ കളക്ടർമാരെ കക്ഷി ചേർത്ത് ആറ് പള്ളികൾ ഏറ്റടുക്കണമെന്ന ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ് രണ്ടാഴ്ച്ചത്തേക്ക് ബഹു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. യാക്കോബായ സുറിയാനി സഭ ഫയൽ ചെയ്ത കണ്ടെമന്റ് അപ്പീലിന്റെ സാങ്കേതികത്വം നിലനിൽക്കുന്നത് ആണോ എന്ന് കോടതി ആദ്യം കേൾക്കുകയും, സാങ്കേതികത്വം നിലനിൽക്കുന്നത് ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കണ്ടെമന്റ് അപ്പീലുകൾ മെറിറ്റിൽ വാദം കേൾക്കുകയും പള്ളികൾ ഏറ്റടുക്കുവാനുള്ള ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ് നിലനിൽക്കുന്നതാണോ, ഇല്ലയോ എന്ന വാദത്തിൽ വിധിപറയുവാനായിട്ട് രണ്ടാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തു.
ഈ രണ്ടാഴ്ച്ചത്തേക്ക് ജസ്റ്റീസ് വി.ജി. അരുണിന്റെ എല്ലാ കേസുകളിലും ഇടക്കാല ഉത്തരവുകൾ സ്‌റ്റേ ചെയ്തുകൊണ്ട് ജസ്റ്റീസ് അനിൽ കെ. നരേന്ദ്രനും, ജസ്റ്റീസ് പി.ജി. അജിത്കുമാറും അടങ്ങിയ ബഹു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
Get Outlook for Android