Back To Top

November 8, 2024

സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാൻ പിറവത്ത്‌ ഐ വൈ എഫിന്റെ സമരനാടകം.

By

 

 

പിറവം : എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാൻ ആണ് എ ഐ വൈ എഫ് .സമര നാടകം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു . ഫണ്ടുകൾ നൽകാതെ സംസ്ഥാന സർക്കാർ പിറവം മണ്ഡലത്തോടുള്ള അവഗണന തുടരുകയാണ്. പിറവം- പെരുവമ്മൂഴി റോഡുകൾ സർക്കാരിന്റെ സാങ്കേതിക കുരുക്ക് മൂലം നിലച്ചിരിക്കുന്നു. ഇത് സർക്കാർതലത്തിൽ പരിഹരിക്കണമെന്ന് നിയമസഭയിൽ അനൂപ് ജേക്കബ് എംഎൽഎ നിരവധി തവണ ഉന്നയിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ പരാജയത്തിലാണ്. അതിനുദാഹരണമാണ് പിറവത്ത് സപ്ലൈകോ സബർബൻ മാളിന്റെ ദയനീയ അവസ്ഥ. ഓണക്കാലത്ത് പോലും സപ്ലൈകോയിൽ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഇത് സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ്. ഇതൊക്കെ മറച്ചുവച്ചു കൊണ്ടാണ് എംഎൽഎക്കെതിരെ സമരം നടത്തുന്നത് എന്ന് യുഡിഎഫ് ജില്ലാ സെക്രട്ടറി രാജുപാണാലിക്കൽ, യുഡിഎഫ് മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസ് തേക്കുംമൂട്ടിൽ, ജോർജ് ആനകോട്ടിൽ, എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

 

Prev Post

പിറവം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എംഎൽഎ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച്‌ നടത്തി

Next Post

അനുശോചിച്ചു.

post-bars