എടയ്ക്കാട്ടുവയലിൽ അന്താരാഷ്ട്ര വനിതാ ദിനമാചരിച്ചു.
പിറവം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മഹിളാ കോൺഗ്രസ് എടയ്ക്കാട്ടുവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്ത്രീ ജ്വാല മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ധ്യ രത്‌നാകരന്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് ജൂലിയ ജെയിംസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് . ചെയർമാൻ കെ.ആർ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എൻ. വിജയകുമാർ, ബെന്നി കെ പൗലോസ്, ജോഹർ എം.ചാക്കോ , ജെയിൻ കെ പുന്നൂസ്, പാർട്ടി ഭാരവാഹികൾ, മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.
ചിത്രം : അന്താരാഷ്ട്ര വനിതാ ദിനത്തിൽ മഹിളാ കോൺഗ്രസ് എടയ്ക്കാട്ടുവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്ത്രീ ജ്വാല മണ്ഡലം പ്രസിഡന്റ് ജൂലിയ ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.