ഇന്ദിരാ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭയായി പട്ടേൽ ജന്മ ദിന ആചരണവും നടത്തി
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയ ദർശിനി യുടെ നാൽപതാമത് രക്ത സാക്ഷിത്വ ദിനവും, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയു മായിരുന്ന സർദാർ വല്ലഭായ് പട്ടേലിൻടെ ജന്മദിനവും ആചരിച്ചു. പതിമൂന്ന് വാർഡുകളിലും വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. മണ്ഡലം ആസ്ഥാനത്ത് നടന്ന അനുസ്മരണം ഡിസിസി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി ഏലിയാസ്, വി. ജെ. ജോസഫ്, പോൾ വർഗീസ് , ജോൺ തോമസ്, എൽദോ പീറ്റർ, എൽദോ ടോം പോൾ, സന്തോഷ് വടാത്ത്,മോളി തോമസ്, ശോഭ ഏലിയാസ്, ജേക്കബ് പി കെ വിജി ഏലിയാസ്,ഷിജി ബിജു, സിജി ഷാജി പ്രദീപ് പികെ, എ കെ സോജൻ, കെ എസ് രാജേഷ്, പോൾ തോമസ്,ജോർജ് ജോൺ, ബേബി പുളിക്കൽ, എന്നിവർ സംബന്ധിച്ചു .
പിറവം : പിറവം: ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.സി.ജോസ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി കെ.ആർ പ്രദീപ് കുമാർ, വിൽസൺ കെ. ജോൺ,
അരുൺ കല്ലറയ്ക്കൽ , സഖറിയ വർഗീസ് ,ഷാജു ഇലഞ്ഞിമറ്റം, തോമസ് മല്ലിപ്പുറം, ജയ്സൺ പുളിയ്ക്കൽ , തോമസ് തടത്തിൽ , പ്രശാന്ത് മമ്പുറത്ത്, വത്സലാ വർഗീസ് , ഷീല ബാബു , മറ്റു ബ്ലോക്ക് ,മണ്ഡലം തല നേതാക്കൾ സംബന്ധിച്ചു.
ചിത്രം : മണീട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം
.