ക്ലാസിൽ കയറി ബാലികയോട് അപമര്യാദ: പ്രതി പിടിയിൽ
പിറവം: ക്ലാസിൽ കയറി ബാലികയോട് അപമര്യാദയായി പെരുമാറിയ പിറവം മണക്കാട്ട് ബിനോയി (60) പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിക്ക് മിഠായി നൽകിയെങ്കിലും ഇത് വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് അപമര്യാദ കാണിച്ച ശേഷം, ഇറങ്ങി ഓടുകയായിരുന്നു. ഇത് കണ്ട അധ്യാപിക, ഇവിടെയുണ്ടായിരുന്ന ഒരു രക്ഷിതാവിന്റെ സഹായത്തോടെ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. കുട്ടിയുടെ രഹസ്യമൊഴി ശേഖരിച്ചിട്ടുണ്ട്.